നിർദേശങ്ങൾ ലംഘിച്ച് പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങി നാപോളി

ഇറ്റലി മുഴുവൻ വലിയ വിപത്തിൽ നിൽക്കുമ്പോൾ വീണ്ടും പരിശീലനം ആരംഭിക്കാനുള്ള നടപടിയിലാണ് സീരി എ ക്ലബായ നാപോളി. ഈ മാസം 25 മുതൽ ഫസ്റ്റ് ടീം പരിശീലനം പുനരാരംഭിക്കും എന്നാണ് ഇപ്പോൾ നാപോളി അറിയിച്ചിരിക്കുന്നത്. അവസാന രണ്ടു ദിവസത്തിനിടയിൽ ഇറ്റലിയിൽ ആയിരങ്ങൾ മരിച്ച സാഹചര്യം പോലും കണക്കിൽ എടുക്കാതെയാണ് ക്ലബിന്റെ ഈ തീരുമാനം.

ഇറ്റലിയിലെ എന്നല്ല യൂറോപ്പിലെ തന്നെ മുഴുവൻ ക്ലബുകളും പരിശീലനം നിർത്തി വെച്ചിരിക്കുകയാണ്. അപ്പോൾ ആണ് നാപോളി പരിശീലനം തുടങ്ങും എന്ന് പറയുന്നത്. ഇറ്റാലിയൻ ഫുട്ബോൾ താരങ്ങളുടെ സംഘടന ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. താരങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഒരു പരിപാടിയും അനുവദിക്കില്ല എന്നും സംഘടന നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

Previous articleഅകലം കൊള്ളാം, എന്നാല്‍ അവര്‍ വാങ്ങുന്ന സാധനം ഇതാവരുതായിരുന്നു, കേരളത്തിലെ ബിവറേജ് ക്യുവിനെക്കുറിച്ച് മഹേല
Next articleഇനി നാട്ടിലെ വൈകുന്നേരങ്ങളിലെ കളികൾക്കും തൽക്കാലം വിട കൊടുക്കാം!!