സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം ആവേശകരമായി മുന്നോട്ടു പോവുകയാണ്. ഇന്ന് പ്രതീക്ഷ നൽകുന്ന വിജയവുമായി നാപോളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് സ്പെസിയയെ നേരിട്ട നാപോളി എകപക്ഷീയായ വിജയം തന്നെ ആണ് നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു നാപോളിയുടെ വിജയം. തുടക്കം മുതൽ നാപോളിയുടെ പൂർണ്ണ ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ ഇരുപത്തുമൂന്ന് മിനുട്ടിൽ തന്നെ നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.
15ആം മിനുട്ടിൽ സിയെലെൻസ്കിയുടെ വക ആയിരുന്നു നാപോളിയുടെ ആദ്യ ഗോൾ പിന്നാലെ 23ആം മിനുട്ടിൽ ഒസിമെൻ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒസിമെൻ ഒരിക്കൽ കൂടെ നാപോളിക്കായി വല കുലുക്കി. ഒസിമെൻ അടുത്ത കാലത്തായി ഗംഭീര ഫോമിലാണ് കളിക്കുന്നത്. രണ്ടാം പകുതിയുടെ അവസാനം ലൊസാനോ ആണ് നാപോളിയുടെ നാലാം ഗോൾ നേടിയത്. പികോളിയാണ് സ്പെസിയയുടെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നാപോളി. നാപോളിക്ക് 35 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണ് ഉള്ളത്. പിറകിൽ ഉള്ള യുവന്റസിനും മിലാനും അറ്റലാന്റയ്ക്കും 69 പോയിന്റ് ആണ് ഉള്ളത്. ഈ മൂന്ന് ടീമുകളും ഒരു മത്സരം
കുറവാണ് കളിച്ചത്.