ഇറ്റലിയിൽ ഇത്തവണ കിരീടത്തിനായി മൂന്ന് ക്ലബുകളുടെ പോരാട്ടം ആണ് നടക്കുന്നത്. ഇതിൽ നാപോളിക്ക് ഇന്ന് കാലിടറി. ഇന്ന് വിജയിച്ചിരുന്നെങ്കിൽ ഒന്നാമത് എത്താമായിരുന്ന നാപോളിയെ ഫിയൊറെന്റീന ആണ് പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫിയിറെന്റീനയുടെ വിജയം. നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ 29ആം മിനുട്ടിൽ അർജന്റീനൻ താരം നിക്കോ ഗോൺസാലസിലൂടെ ഫിയൊറെന്റീന ലീഡ് എടുത്തു.
രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെർടൻസിന്റെ ഗോളിലൂടെ നാപോളി കളി 1-1 എന്നാക്കി. 66ആം മിനുട്ടിൽ ഇകോണും 72ആം മിനുട്ടിൽ കബ്രാലും ഗോൾ നേടിയതോടെ ഫൊയൊറെന്റീന 3-1ന് മുന്നിൽ എത്തി. അവസാനം ഒസിമൻ ഒരു ഗോൾ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ നാപോളിക്ക് ആയില്ല.
32 മത്സരങ്ങളിൽ 66 പോയിന്റുമായി നാപോളി മൂന്നാമതാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ഇന്റർ മിലാൻ 66 പോയിന്റുമായും എ സി മിലാൻ 67 പോയിന്റുമായും നാപോളിക്ക് മുന്നിൽ ഉണ്ട്.