ലാസിയോയ്‌ക്കെതിരായ സീരി എ പോരാട്ടത്തിൽ നാപോളൊ 2-2 എന്ന സ്കോറിന്റെ സമനില വഴങ്ങി. ഇതോടെ ലീഗിലെ അവരുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടും എന്ന സ്ഥിതി ഉയർന്നിരിക്കുകയാണ്. ലാസിയോ തുടക്കത്തിൽ ഇസക്സനിലൂടെ ലീഡ് എടുത്തു എങ്കിലും രാസ്പദോരിയുടെ 13ആം മിനുറ്റിലെ ഗോൾ നാപോളിക്ക് സമനില നൽകി.

ഒരു സെൽഫ് ഗോൾ നാപോളിക്ക് 64ആം മിനുറ്റിൽ ലീഡും നൽകി. എന്നാൽ ബൗലെ ദിയ 87ആം മിനുറ്റിൽ നേടിയ ഗോൾ നാപോളിക്ക് വിജയം നിഷേധിച്ചു.
ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലുള്ള നാപോളിക്ക് നാളെ ഇന്റർ യുവന്റസിനെ തോൽപ്പിക്കുക ആണെങ്കിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടും.