കിരീടത്തിലേക്കുള്ള യാത്ര മെല്ലെ മാത്രം, നാപോളിക്ക് സമനില

Newsroom

സീരി എ കിരീടത്തിനായുള്ള നാപോളിയുടെ യാത്ര മെല്ലെയാകുന്നു. ഇപ്പോഴും ഒന്നാം സ്ഥാനത്ത് വലിയ ലീഡ് ഉണ്ടെങ്കിലും ഇന്ന് നാപോളി വെറോണക്ക് എതിരെ സമനില വഴങ്ങി. നാപൾസിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. മൂന്ന് ദിവസത്തിന് അപ്പുറം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കാൻ ഉള്ളത് കൊണ്ട് തന്നെ പല പ്രധാന താരങ്ങൾക്കും നാപോളി ഇന്ന് വിശ്രമം നൽകി.

Picsart 23 04 15 23 49 12 118

ഈ സമനിലയോടെ നാപോളി 30 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്‌. ഇപ്പോഴും രണ്ടാമത് ഉള്ള ലാസിയോയെക്കാൾ 14 പോയിന്റിന്റെ ലീഡ് നാപോളിക്ക് ഉണ്ട്.