കിരീടം ഉറപ്പിക്കാൻ നാപോളി കാത്തിരിക്കണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളി ഇന്ന് സീരി എ കിരീടം ഉറപ്പിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി. ഇന്ന് ഹോം ഗ്രൗണ്ടിൽ സലെർനിറ്റനക്ക് എതിരെ വിജയിച്ചിരുന്നു എങ്കിൽ നാപോളിക്ക് കിരീടം ഉറപ്പിക്കാമായിരുന്നു. എന്നാൽ 84ആം മിനുട്ടിൽ വഴങ്ങിയ സമനില ഗോൾ നാപോളിക്ക് തിരിച്ചടിയായി. മത്സരം ഇന്ന് 1-1 എന്ന നിലയിൽ ആണ് മത്സരം അവസാനിച്ചത്.

Picsart 23 04 30 21 17 02 475

ഗോൾ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 64ആം മിനുട്ടിൽ ഒലിവേരയിലൂടെ നാപോളി ലീഡ് എടുത്തു. കിരീടം ഉറപ്പായെന്ന് നാപോളി കരുതി എങ്കിലും 84ആം മിനുട്ടിൽ ദിയയിലൂടെ സന്ദർശകർ സമനില കണ്ടെത്തി. ഈ സമനിലയോടെ നാപോളി 79 പോയിന്റിൽ നിൽക്കുകയാണ്. ഇനി അവസാന ആറ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മതിയാകും നാപോളിക്ക് കിരീടം ഉറപ്പിക്കാൻ‌. രണ്ടാം സ്ഥാനത്തുള്ള ലാസിയോ ഇന്ന് ഇന്റർ മിലാനോട് പരാജയപ്പെട്ടിരുന്നു.

മെയ് 4ന് ഉഡിനെസെക്ക് എതിരെയാണ് നാപോളിയുടെ അടുത്ത മത്സരം. മെയ് 3ആം തീയതി സസുവോളയെ നേരിടുന്ന ലാസിയോ പോയിന്റ് നഷ്ടപ്പെടുത്തിയാലും നാപോളിക്ക് കിരീടം ഉറപ്പാകും.