അറ്റലാന്റയെ വീഴ്ത്തി നാപോളി സീരി എയിൽ മിലാനു ഒപ്പം

Screenshot 20220403 220500

ഇറ്റാലിയൻ സീരി എയിൽ ജയത്തോടെ പോയിന്റ് നിലയിൽ ഒന്നാമതുള്ള എ. സി മിലാനു ഒപ്പമെത്തി നാപോളി. പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം ആണ് അറ്റലാന്റയിൽ നാപോളി പുറത്ത് എടുത്തത്. 3-1 ന്റെ ജയത്തോടെ നിലവിൽ 1 കളി കുറവ് കളിച്ച എ.സി മിലാനു ഒപ്പം 66 പോയിന്റുകൾ നേടി ഒപ്പമെത്തി. അതേസമയം തോൽവി അറ്റലാന്റയുടെ യൂറോപ്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. മത്സരത്തിൽ നേരിയ ആധിപത്യം അറ്റലാന്റ പുലർത്തിയെങ്കിലും അത് അവർക്ക് ജയം നൽകിയില്ല. മത്സരത്തിൽ 14 മത്തെ മിനിറ്റിൽ നാപോളി മുന്നിലെത്തി. മെർട്ടൻസിനെ യുവാൻ മുസോ വീഴ്ത്തിയതിനു വാർ പെനാൽട്ടി അനുവദിച്ചപ്പോൾ പെനാൽട്ടി ലോറൻസോ ഇൻസിഗ്‌നി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു.

20220403 220328

മുപ്പത്തേഴാം മിനിറ്റിൽ ഇൻസിഗ്‌നിയുടെ ഫ്രീക്കിക്കിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ മറ്റെയോ പോളിറ്റാന നാപോളിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ മടങ്ങി വരാനുള്ള ശ്രമങ്ങൾ അറ്റലാന്റ നടത്തി. 58 മത്തെ മിനിറ്റിൽ അലക്‌സി മിരാൻചുങ്കിന്റെ ക്രോസിൽ നിന്നു മാർട്ടൻ ഡി റൂൺ ഗോൾ നേടിയതോടെ അറ്റലാന്റ മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ 81 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ ഗോൾ കണ്ടത്തിയ നാപോളി ജയം ഉറപ്പിച്ചു. ലൊസാനയുടെ ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാനായി ഇറങ്ങിയ എൽമാസ് ആണ് നാപോളി ജയം ഉറപ്പിച്ചത്.

Previous articleഒസാസുനയെ തകർത്ത് റയൽ ബെറ്റിസ് ടോപ് 4നോട് അടുത്തു
Next articleചാമ്പ്യൻസ് ലീഗിലെ നിരാശ ലെസ്റ്ററിനോട് തീർത്തു ആഴ്‌സണൽ വനിതകൾ, ലീഗിൽ ഒന്നാം സ്ഥാനത്ത്