ഇരട്ട ഗോളടിച്ച് ഇബ്രഹിമോവിച്, ഡൊണ്ണരുമയുടെ പെനാൽറ്റി സേവ്, വിജയക്കുതിപ്പ് തുടർന്ന് മിലാൻ

- Advertisement -

സിരീ എയിൽ വമ്പൻ ജയവുമായി എസി മിലാൻ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മിലാന്റെ ജയം. സ്ലാത്തൻ ഇബ്രഹിമോവിച് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹക്കൻ കാനഹോളു, ലിയോ എന്നിവർ മിലാന് വേണ്ടി ഗോളടിച്ചു. സാമ്പ്ടോറിയക്ക് വേണ്ടി ആസ്കിൽദിസൻ ആശ്വാസ ഗോളടിച്ചു.

ഇറ്റലിയിൽ അപരാജിതക്കുതിപ്പ് തുടരുന്ന മിലാന് യൂറോപ്പിലേക്ക് വഴി തുറന്നിരിക്കുകയാണ്. മുൻ സീരി എ ടോപ്പ് സ്കോറർ ക്വാഗ്ലിയാരെല്ലയുടെ പെനാൽറ്റി തടഞ്ഞ് ഗോൾകീപ്പർ ഡൊണ്ണരുമയും മിലാന് വേണ്ടി മികച്ച‌ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സീരി എയിൽ തന്റെ ഏറ്റവും വേഗതയേറിയ ഗോളാണ് സ്ലാത്തൻ ഇന്നലെ അടിച്ചത്. സീരി എ പുനരാരംഭിച്ചതിനു ശേഷം മിലാൻ ഇതുവരെ പരാജയപ്പെട്ടിട്ടില്ല‌. 63 പോയന്റൂമായി ആറാം സ്ഥാനത്താണ് മിലാൻ ഇപ്പോൾ. ജനുവരിയിൽ ഇറ്റലിയിൽ തിരിച്ചെത്തിയ സ്ലാത്തന്റെ ഒൻപതാം ഗോളായിരുന്നു ഇന്നത്തേത്.

Advertisement