എ.സി മിലാൻ ഉടമസ്ഥരിൽ ലിബ്രോൺ ജെയിംസും ഇനി പങ്കാളി
അമേരിക്കൻ സ്പോർട്സ് ബിസിനസ് ഗ്രൂപ്പ് ആയ റെഡ് ബേർഡ് ക്യാപിറ്റൽ പാർട്നേർസ് ഇറ്റാലിയൻ ക്ലബ് എ.സി മിലാനെ സ്വന്തമാക്കി. 1899 ൽ സ്ഥാപിതമായ 7 ചാമ്പ്യൻസ് ലീഗ്, 19 സീരി എ കിരീടങ്ങൾ സ്വന്തമായുള്ള മിലാനെ 1.2 ബില്യൺ യൂറോക്ക് ആണ് റെഡ് ബേർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടിയ മിലാനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുക ആണ് തങ്ങളുടെ ലക്ഷ്യം എന്നു റെഡ് ബേർഡ് സ്ഥാപകൻ പറഞ്ഞു.
ലിബ്രോൺ ജെയിംസ്, ഡ്രേക്ക് എന്നിവർ പങ്കാളികൾ ആയ ഗ്രൂപ്പ് ആണ് റെഡ് ബേർഡ്. ന്യൂയോർക്ക് യാങ്കികളുടെ ഉടമകൾ ആയ യാങ്കി എന്റർപ്രൈസിനും മിലാനിൽ ചെറിയ വിഹിതം ഉടമസ്ഥത ഉണ്ടാവും. ലിവർപൂൾ, ബോസ്റ്റൺ റെഡ് സോക്സ് എന്നിവരുടെ ഉടമകൾ ആയ ഫെൻവേ ഗ്രൂപ്പിലും ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് രാജസ്ഥാൻ റോയൽസിലും വിഹിതമുള്ള റെഡ് ബേർഡ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഗ്രൂപ്പുകളിൽ ഒന്നാണ്. പുതിയ ഉടമകൾ മിലാനെ പുതിയ ഉയരങ്ങളിൽ എത്തിക്കുമോ എന്നു കാത്തിരുന്നു കാണാം.