ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘനത്തിൽ മിലാന്റെ കുരുക്ക് മുറുകുന്നു. യൂറോപ്പ ലീഗിൽ നിന്നും വിലക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എ.സി മിലാൻ വിലക്ക് ഒഴിവാക്കിയപ്പോൾ സന്തോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത്. യുവേഫ കൂടുതൽ കർശനമായ ശിക്ഷാ നടപടികളുമായി രംഗത്ത് വരുമെന്നാണ് വാർത്തകൾ. ഇരുപത് മില്യണോളം യൂറോ പിഴയായി മിലാൻ അടക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പിഴയ്ക്ക് പുറമെ ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാനും സാധ്യതയില്ലെന്ന് വാർത്തകൾ വരുന്നുണ്ട്. ട്രാൻസ്ഫർ ബാൻ നേരിട്ടാൽ കനത്ത തിരിച്ചടിയായിരിക്കും മിലാൻ നേരിടുക. ബ്രസീലിയൻ യുവതാരം ലൂക്കസ് പാക്‌റ്റയെ ടീമിലെത്തിക്കാനുള്ള മിലാന്റെ ശ്രമങ്ങൾക്കും തിരിച്ചടിയാകും.