അറുന്നൂറാം ഗോളിന് കാത്തിരിക്കുന്ന മിലാന്‍ ഡെര്‍ബി

ലോക ഫുട്ബാളില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഡെര്‍ബികളില്‍ ഒന്നാണ് ഡെര്‍ബി ഡെല്ലാ മഡോണിയ എന്ന മിലാന്‍ ഡെര്‍ബി. മിലാനിലെ വമ്പൻ ടീമുകളായ എ സി മിലാനും ഇന്റര്‍ മിലാനും ഇന്ന് ഏറ്റുമുട്ടും. ഇന്ന് മിലാന്റെ ഹോം മാച്ചാണ്. 2010 നു ശേഷം ഒരു ഹോം മാച്ചിലും ഇന്റര്‍ പരാജയപ്പെട്ടിട്ടില്ല. എന്നാൽ ഇന്ന് മിലാൻ ഡെർബി കാത്തിരിക്കുന്നത് അറുന്നൂറാം ഗോളിനായിട്ടാണ്.

ഇരു ടീമുകളുടെയും 223 മത്തെ ഏറ്റുമുട്ടലാണ് ഇന്നത്തേത്. ഇതുവരെ 597 ഗോളുകൾ മിലാൻ ഡെർബിയിൽ പിറന്നു കഴിഞ്ഞു. 300 ഗോളുകളാണ് ഇന്റര്‍ മിലാന്‍ ഡെര്‍ബിയില്‍ അടിച്ചു കൂട്ടിയത്. അതെ സമയം എ.സി മിലാന്‍ 297 ഗോളുകള്‍ അടിച്ചിട്ടുണ്ട്. നിലവിൽ സീരി എ യിൽ 50 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് എ സി മിലാൻ. ഇന്റർ മിലാൻ ഒരു പോയന്റ് പിന്നിലായി നാലാം സ്ഥാനത്തും. കഴിഞ്ഞ അഞ്ചു മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുന്ന മിലാൻ ഇന്ന് ജയം ഉറപ്പിക്കാനാകും ഇറങ്ങുക.

Previous articleടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍
Next articleആര്‍സിബിയുടെ തോല്‍വികള്‍ക്ക് പിന്നില്‍ തെറ്റായ തീരുമാനങ്ങള്‍