അരങ്ങേറ്റത്തിൽ ഗോളുമായി ബ്രാഹിം ഡിയസ്, മിലാന് വീണ്ടും ജയം

20200928 001144
- Advertisement -

സീരി എയിൽ എ സി മിലാന് രണ്ടാം വിജയം. ഇന്ന് എവേ മത്സരത്തിൽ ക്രോട്ടോനെ നേരിട്ട എ സി മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. കൊറോണ കാരണം ഇബ്രാഹിമോവിച് ഇല്ലാതെ ആയിരുന്നു എ സി മിലാൻ ഇന്നും ഇറങ്ങിയത്. എന്നാൽ ഇബ്ര ഇല്ലാതെ തന്നെ വിജയം ഉറപ്പിക്കാൻ മിലാന് ആയി.

മത്സരത്തിന്റെ‌ 45ആം മിനുട്ടിൽ ഒരു പെനാൾട്ടിൽ നിന്ന് ആയിരുന്നു ഇന്നലെ മിലാനിൽ ആദ്യം ലീഡ് എടുത്തത്. ഐവറി കോസ്റ്റ് തരം ഫ്രാങ്ക് കെസിയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവതാരം ബ്രാഹിം ഡിയസ് ആണ് മിലാന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. റയൽ മാഡ്രിഡിൽ നിന്ന് ഇറ്റലിയിലേക്ക് എത്തിയ ഡിയസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഈ വിജയത്തോടെ മിലാന് രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റായി.

Advertisement