റൊണാൾഡോ യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടിത്തരും- മാറ്റൗടി

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടിത്തരുമെന്നു ലോക ചാമ്പ്യനും യുവന്റസ് താരവുമായ ബ്ലെയിസ് മാറ്റൗടി . ലോകത്തെ ഏറ്റവും മികച്ച താരമായ റൊണാൾഡോ ടീമിലെത്തിയത് യുവന്റസിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നേനും മാറ്റൗടി കൂട്ടിച്ചെർത്തു. ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ പ്രകടനം വളരെ മികച്ചതാണ് ഫുട്ബോൾ ലോകം അതിനു സാക്ഷ്യം വഹിച്ചിരുന്നുവെന്നും മാറ്റൗടി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഡ്രോയെക്കുറിച്ചും മാറ്റൗടി മനസ് തുറന്നു. കാഠിന്യമേറിയ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലാണ് യുവന്റസ് എന്ന് പറഞ്ഞ മാറ്റൗടി മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ ഭയപ്പെടേണ്ടത് വലൻസിയയെ ആണെന്നും സൂചിപ്പിച്ചു. നൂറു മില്യൺ മുടക്കിയാണ് യുവന്റസ് റൊണാൾഡോയെ സ്വന്തമാക്കിയത്.

Previous articleനികുതി വെട്ടിപ്പ്; പിഴയടച്ച് തടിയൂരി മാഴ്‌സെല്ലോ
Next articleഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് റഷ്യൻ പുരസ്‌കാരം