എഫ്സി ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്ടർ മാത്യു അലെമാനി സീസണോടെ ബാഴ്സ വിടും. ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക കുറിപ്പിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്. ടീം വിടാനുള്ള തന്റെ ആഗ്രഹം അലെമാനി പ്രസിഡന്റ് ലപൊടയെ അറിയിച്ചതായി ക്ലബ്ബ് പറഞ്ഞു. “2024 വരെ ടീമുമായി കരാർ ഉണ്ടെങ്കിലും കരിയറിൽ പുതിയ വഴികൾ തേടാൻ ടീം വിടാനുള്ള തീരുമാനം അലെമാനി അറിയിച്ചു. പ്രസിഡന്റ് ലപോർട ഇതിന് അംഗീകാരം നൽകി. ജൂൺ 30ഓടെ ടീം വിടാൻ ആണ് തീരുമാനം എങ്കിലും അടുത്ത ട്രാൻസ്ഫർ വിൻഡോയിലും ടീമിന്റെ എല്ലാ കൈമാറ്റങ്ങൾക്കും സഹായമായി ഉണ്ടവും എന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്”, ക്ലബ്ബ് അറിയിച്ചു.
ലപോർട ചുമതല ഏറ്റെടുത്ത ശേഷം ടീമിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായ സാന്നിധ്യം ആയിരുന്നു അലെമാനിയുടെ സേവനങ്ങൾക്ക് ക്ലബ്ബ് നന്ദി അറിയിച്ചു. ഓബമായങ്, ഫെറാൻ ടോറസ്, അദാമ ട്രാവോറെ എന്നിവരെ എത്തിച്ചത് പോയിന്റ് പട്ടികയിൽ മുന്നേറാൻ കഴിഞ്ഞ സീസണിൽ ബാഴ്‌സയെ സഹായിച്ചു. ഇത്തവണ റാഫിഞ്ഞ, ലെവെന്റോവ്സ്കി തുടങ്ങി നിർണായ താരങ്ങളെ എത്തിക്കാനും അലെമാനി ചരട് വലിച്ചു. കൂടാതെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ താരങ്ങളുടെ സാലറി കുറക്കാനും സാലറി ഗ്യാപ് വർദ്ധിപ്പിക്കാനും അദ്ദേഹം തന്നെ മുന്നിൽ നിന്നു. ആസ്റ്റൻവിലയാണ് അലെമാനിയുടെ പുതിയ തട്ടകമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താങ്ങളുടെ ഓഫർ ആസ്റ്റൻവില്ല സമർപ്പിച്ചു കഴിഞ്ഞു. ഉടനെ അലെമാനി ഇത് അംഗീകരിച്ചേക്കും. ഉനയ് ഉമരിക്ക് കീഴിൽ ടീം ശക്തിപ്പെടുത്തുന്ന ആസ്റ്റൻവില്ലക്ക് അലെമാനിയുടെ വരവ് ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യങ്ങൾ എളുപ്പമാക്കും.