മാർക്കോ ബറോണി ലാസിയോയുടെ പുതിയ പരിശീലകനാകും. കരാർ ഒപ്പുവെക്കാൻ ആയി അദ്ദേഹം റോമിലെത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തെ കരാർ ആകും ബറോണി ഒപ്പുവെക്കുക. ബറോണി 1 മില്യൺ യൂറോയും ബോണസും വേതനമായി ലാസിയോയിൽ നേടും.
കഴിഞ്ഞയാഴ്ച ഇഗോർ ട്യൂഡർ രാജിവച്ചതിനെ തുടർന്ന് ലാസിയോയികെ പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൂന്നു മാസം മാത്രമാണ് ട്യുഡോർ ലാസിയോക്ക് ഒപ്പം ഉണ്ടായിരുന്നത്. മാർച്ചിൽ മൗറിസിയോ സാരിക്ക് പകരമായായുരുന്നു ട്യുഡോർ വന്നത്. അദ്ദേഹത്തെ നിലനിർത്താൻ മാനേജ്മെന്റിന് പദ്ധതിയുണ്ടായിരുന്നില്ല.
നിലവിലെ ലാസിയോ ഫസ്റ്റ് ടീമിൽ നിന്ന് എട്ട് കളിക്കാരെ മാറ്റാൻ ട്യൂഡോർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടെ ട്യുഡോറിൽ നിന്ന് ക്ലബ് അകലാൻ കാരണമായി.