ഫുട്ബോൾ ഇതിഹാസങ്ങൾ ഇനി കോച്ചിങ് കരിയറിനായി ഒരുങ്ങി. സൂപ്പർ താരങ്ങളുടെ FIGC കോച്ചിങ് കോഴ്സ് അവസാനിച്ചിരിക്കുകയാണ്. ആന്ദ്രേ പിർലോ, ഡാനിയേല ബൊനേര, ആൽബർട്ടോ ഗിലാർഡിനോ, തിയാഗോ മൊട്ട, പൗലോ കന്നവരോ, ഗബ്രിയേൽ ബാറ്റിസ്ട്യുട്ട എന്നിവരാണ് FIGC കോച്ചിങ് കോഴ്‌സിൽ പങ്കെടുത്തത്.
മുൻ പ്രൊഫഷണൽ താരങ്ങൾക്ക് മാത്രമായിട്ടാണ് FIGC കോച്ചിങ് കോഴ്സ് നടത്തുന്നത്. യൂത്ത് ടീം കോച്ചാവാനും അല്ലെങ്കിൽ മൂന്നാം ഡിവിഷൻ, രണ്ടാം ഡിവിഷൻ ടീമുകളെ പരിശീലിപ്പിക്കാനോ അല്ലെങ്കിൽ പ്രീമിയർ ഡിവിഷൻ ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ചാവാനോ യുവേഫ എ, യുവേഫ ബി കോച്ചിങ് ബാഡ്ജുകൾ കൊണ്ട് സാധിക്കും.
കോഴ്സ് കമ്പ്ലീറ്റ് ചെയ്ത താരങ്ങൾക്ക് സെപ്റ്റംബറിൽ പരീക്ഷയുമുണ്ട്. സീരി എ യിലും സീരി ബിയിലോ അസിസ്റ്റന്റാവാനായിരിക്കും കൂടുതൽ താരങ്ങളും ശ്രമിക്കുക. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial