ലൗട്ടാരോ മാർട്ടിനസ് ഇന്റർ മിലാനിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും

20211006 105904

ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തുടരും. താരം പുതിയ കരാർ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാറിൽ ആകും താരം ഒപ്പുവെക്കുക. ലൗട്ടാരോ ഇന്റർ മിലാനിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നും ഇന്ററിന്റെ ഭാവി പ്രൊജക്ടിൽ താരത്തിന് വിശ്വാസം ഉണ്ട് എന്നും മാർട്ടിനസിന്റെ ഏജന്റ് അടുത്തിടെ പറഞ്ഞിരുന്നു. പുതിയ കരാറോടെ മാർട്ടിനസ് ഇന്റർ മിലാനിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമാകും.

ബരെല്ല, ബ്രൊസോവിച് എന്നിവരുടെ കരാർ പുതുക്കാനും ഇപ്പോൾ ഇന്റർ മിലാൻ ശ്രമിക്കുന്നുണ്ട്. 24കാരൻ ആയ മാർട്ടിനസ് കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ൽ റേസിംഗ് ക്ലബിൽ നിന്നായുരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റർ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങൾ ലൗട്ടാരോ കളിച്ചിട്ടുണ്ട്. ഈ സീസണും മാർട്ടിനസ് മികച്ച രീതിയിലാണ് തുടങ്ങിയത്‌‌

Previous articleസാം കറന് പകരം ടോം കറന്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ
Next article“താനുമായി കോമന് എന്തായിരുന്നു പ്രശ്നം എന്ന് അറിയില്ല, ബാഴ്സലോണക്ക് ഒരു ലീഡറെ ആവശ്യമാണ്” – പ്യാനിച്