ശനിയാഴ്ച നാപോളിക്കെതിരായ നിർണായക സീരി എ മത്സരത്തിന് പുതിയ സൈനിംഗ് റാൻഡൽ കൊളോ മുവാനി ലഭ്യമാണെന്ന് യുവന്റസ് മാനേജർ തിയാഗോ മോട്ട സ്ഥിരീകരിച്ചു. പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ലോണിൽ ആണ് മുവാനി ഈ ആഴ്ച യുവന്റസിലേക്ക് എത്തിയത്. ഗോൾ കണ്ടെത്താൻ ഈ സീസണിൽ ഏറെ പ്രയാസപ്പെട്ട യുവന്റസ് മുവാനിയുടെ വരവോടെ കാര്യങ്ങൾ മാറും എന്ന് പ്രതീക്ഷ പുലർത്തുന്നു.
സീരി എയിൽ തോൽവിയറിയാതെ നിൽക്കുമ്പോഴും, 21 മത്സരങ്ങളിൽ നിന്ന് 13 സമനിലകൾ എന്നത് യുവന്റസിനെ ലീഗ് കിരീട പോരാട്ടത്തിൽ ഏറെ പിറകിൽ നിർത്തുകയാണ്. സ്റ്റാൻഡിംഗിൽ അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 13 പോയിന്റ് പിന്നിലാണ് യുവന്റസ്.