യുവന്റസ് വിൽക്കാൻ ശ്രമിക്കുന്ന പ്രധാന താരമാണ് ജർമ്മൻ മധ്യനിര താരമായ സമി ഖെദീര. എന്നാൽ താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നേ ഇല്ല എന്ന് ഖദീര പറഞ്ഞു. പിർലോ ഖദീരയെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ പിർലോയും താനുമായി ഒരു പ്രശ്നവും ഇല്ല എന്നും അദ്ദേഹം തന്നെ കളിപ്പിക്കാത്തതിൽ തനിക്ക് യാതൊരു വിഷമവും ഇല്ല എന്നും ഖെദീര പറഞ്ഞു. കളത്തിൽ ഇല്ല എങ്കിൽ ട്രയിനിങ് ഗ്രൗണ്ടിൽ താൻ തന്റെ മികവ് തെളിയിക്കുന്നുണ്ട് എന്നും ഖദീര പറഞ്ഞു.
ജനുവരിയിൽ ക്ലബ് വിടാൻ താൻ ഉദ്ദേശിക്കുന്നില്ല. 2021 സമ്മർ വരെ തനിക്ക് ഇവിടെ കരാർ ഉണ്ട്. ആ കരാറിനെ താൻ ബഹുമാനിക്കും. ആ കരാർ തീർന്നിട്ട് മാത്രമെ ക്ലബ് വിടുകയുള്ളൂ. ഖദീര പറഞ്ഞു. യുവന്റസ് ഖദീരയുടെ കരാർ റദ്ദാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും മുഴുവൻ കരാർ തുകയും നൽകാതെ ക്ലബ് വിടില്ല എന്നായിരുന്നു ഖദീരയുടെ നിലപാട്.