വീണ്ടും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

Wasim Akram

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരത്തിൽ റോമയോട് സമനില വഴങ്ങിയ അവർ ഇന്ന് എമ്പോളിയോടും ഗോൾരഹിത സമനില വഴങ്ങി. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം ഉണ്ടായിട്ടും യുവന്റസിന് ഗോൾ നേടാൻ ആയില്ല.

യുവന്റസ്

മത്സരത്തിൽ 15 ഷോട്ടുകൾ ഉതിർത്ത തിയാഗോ മോട്ടയുടെ ടീമിന് പക്ഷെ ലക്ഷ്യത്തിലേക്ക് 3 ഷോട്ടുകൾ മാത്രമെ അടിക്കാൻ സാധിച്ചിട്ടുള്ളൂ. ലീഗിൽ പരാജയം അറിയാത്ത തുടക്കം ആണ് നിലവിൽ ഇരു ടീമുകൾക്കും. നിലവിൽ നാലു കളികൾക്ക് ശേഷം ലീഗിൽ ഒന്നാമതുള്ള യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.വി ആണ് അടുത്ത കളിയിലെ എതിരാളികൾ.