യുവന്റസിന്റെ മധ്യനിര താരം ബെർണഡെസ്കി ക്ലബ് വിടുമെന്ന് ഉറപായി. താരം ഇപ്പോൾ കാനഡ ക്ലബായ ടൊറന്റോ എഫ് സിയുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. 5മില്യൺ യൂറോയോളം ആകും ബെർണാഡസ്കിയുടെ ടൊറൊന്റോയിൽ വേതനം. 2025 ഡിസംബർ വരെയുള്ള കരാറിൽ താരം ഒപ്പുവെക്കും.
ബെർണാഡസ്കിയുടെ കരാർ ഇനി പുതുക്കേണ്ട എന്നാണ് യുവന്റസ് നേരത്തെ തീരുമാനിച്ചിരുന്നു. അവസാന സീസണുകളിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവെക്കാൻ ബെർണഡെസ്കിക്ക് ആയിരുന്നില്ല. താരത്തെ വിൽക്കാൻ നേരത്തെ യുവന്റസ് ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല. 28കാരനായ ബെർണഡെസ്കി 2017മുതൽ യുവന്റസിൽ ഉണ്ട്.