സീരി എ ക്ലബായ യുവന്റസ് അവരുടെ പുതിയ മൂന്നാം ജേഴ്സി പുറത്തിറക്കി. വ്യത്യസ്തമായ ഡിസൈനിൽ ഉള്ള ജേഴ്സി നിരാശ നൽകുന്നതാണ് എന്നാണ് യുവന്റസ് ആരാധകരുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം. പതിവു യുവന്റസ് ഡിസൈൻ രീതികളിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമാണ് പുതിയ ഡിസൈൻ. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ യുവന്റസ് പുറത്തിറക്കിയിരുന്നു.