യുവന്റസിന് മൂന്ന് പോയിന്റ് ലഭിക്കില്ല, പക്ഷെ നാപോളിയുടെ ഒരു പോയിന്റ് നഷ്ടമാകും

20201007 204726
- Advertisement -

സീരി എയിൽ കഴിഞ്ഞ ആഴ്ച നടക്കാതിരുന്ന യുവന്റസും നാപോളിയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കില്ല. പകരം ആ മത്സരം മറ്റൊരു ദിവസം വീണ്ടും നടത്തും. നേരത്തെ യുവന്റസിന് മൂന്ന് പോയിന്റ് നൽകും എന്നും നാപോളിക്ക് 3-0ന്റെ പരാജയം ലഭിക്കും എന്നുമായിരുന്നു കരുതിയത്. എന്നാൽ നാപോളിയുടെ മത്സരം മാറ്റിവെക്കണം എന്ന ആവശ്യം ഇപ്പോൾ സീരി എ അംഗീകരിച്ചിരിക്കുകയാണ്. മത്സരത്തിന്റെ തീയതി താമസിയാതെ ലീഗ് അധികൃതർ പ്രഖ്യാപിക്കും.

എന്നാൽ നാപോളിക്ക് ഒരു പോയിന്റിന്റെ പിഴ ലഭിക്കും. മത്സരം നടക്കേണ്ടിയിരുന്ന ദിവസം എത്താത്തതിനാൽ നാപോളിയുടെ ഒരു പോയിന്റ് കുറയ്ക്കും. കൊറോണ കാരണം ആയിരുന്നു നാപോളിക്ക് ഞായറാഴ്ച ടൂറിനിൽ മത്സരത്തിന് എത്താൻ കഴിയാതിരുന്നത്. നാപൾസിൽ അടക്കം ഇറ്റലിയിൽ മുഴുവൻ കൊറോണ വീണ്ടും രൂക്ഷമായ രീതിയിൽ വ്യാപിക്കുകയാണ്.

Advertisement