യുവന്റസിന് സമനില കുരുക്ക്

20211212 005718

ആദ്യ നാലിലേക്ക് എത്താനുള്ള യുവന്റസ് ശ്രമങ്ങൾക്ക് തിരിച്ചടി. ഇന്ന് യുവന്റസിനെ വെനിസിയ ആണ് സമനിലയിൽ പിടിച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 32ആം മിനുട്ടിൽ മൊറാട്ടയിലൂടെ യുവന്റസ് ആണ് എവേ ഗ്രൗണ്ടിൽ ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55ആം മിനുട്ടിൽ അറാമുവിലൂടെ വെനിസിയ സമനില കണ്ടെത്തി. ആദ്യ പകുതിയിൽ ഡിബാലക്ക് പരിക്കേറ്റതും യുവന്റസിന് ഇന്ന് തിർച്ചടി ആയി.

ഈ സമനില യുവന്റസിനെ 28 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിർത്തുകയാണ്. നാലാമതുള്ള അറ്റലാന്റയെക്കാൾ ആറു പോയിന്റിന് പിറകിലാണ് യുവന്റസ് ഇപ്പോൾ ഉള്ളത്. ഈ സമനില വെൻസിയയെ 16ആം സ്ഥാനത്ത് നിർത്തുന്നു.

Previous articleഡി ഹിയ വല കാത്തു, റൊണാൾഡോ പെനാൾട്ടിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിചിൽ നിന്ന് രക്ഷപ്പെട്ടു
Next articleവിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ