ബൊളോനക്കു മുന്നിൽ സമനിലയിൽ പിരിഞ്ഞ് യുവന്റസ്

Newsroom

സീരി എ സീസണിലെ രണ്ടാം മത്സരത്തിൽ യുവന്റസിന് സമനില. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ആണ് യുവന്റസിന് വിജയിക്കാൻ ആവാതിരുന്നത്. ബോളോനക്ക് എതിരെ 1-1ന്റെ സമനില കൊണ്ട് യുവന്റസിന് തൃപ്തിപ്പെടേണ്ടി വന്നു. 24ആം മിനുട്ടിൽ ലൂയിസ് ഫെർഗൂസനിലൂടെയാണ് സന്ദർശകർ ലീഡ് എടുത്തത്.

Picsart 23 08 28 01 33 07 269

രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവന്റസ് വ്ലാഹോവിചിലൂടെ സമനില നേടി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 80ആം മിനുട്ടിൽ വ്ലാഹോവിച് തന്നെ സമനില ഗോൾ യുവന്റസിന് നേടിക്കൊടുത്തു. വിജയ ഗോളിനായി യുവന്റസ് ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് യുവന്റസിന് ഉള്ളത്. ഇന്ന് പോൾ പോഗ്ബ യുവന്റസിനായി രണ്ടാം പകുതിയിൽ ഇറങ്ങി അര മണിക്കൂറോളം കളിച്ചു.