നാപോളി ആരാധകർക്ക് ടിക്കറ്റ് നിഷേധിച്ച് യുവന്റസ്. സീരി എയിലെ ബദ്ദവൈരികളാണ് യുവന്റസും നാപോളിയും. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിന് പുറത്തും അകത്തും ആവേശം അതിരു കടക്കാറുണ്ട്. ഇറ്റലിയിലെ നോർത്ത്- സൗത്ത് പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഇരു ടീമുകളും സാമൂഹികമായ വേർതിരിവിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്.
പലപ്പോളും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്നതും ഇരു ടീമുകൾക്കും സ്റ്റേഡിയം ബാൻ ലഭിക്കുന്നതും പതിവാണ്. സെപ്റ്റംബർ ഒന്നാം തീയ്യതി നടക്കുന്ന നാപോളി-യുവന്റസ് മത്സരത്തിലെ ടിക്കറ്റുകൾ നാപോളി ആരാധകർക്ക് നൽകില്ല എന്നാണ് യുവന്റസ് വെബ്സൈറ്റിൽ കുറിച്ചത്. കമ്പാനിയ സ്വദേശികളായ ആരാധകർക്ക് യുവന്റസ് ടിക്കറ്റ് നിഷേധിച്ചു. ടെറിട്ടോറിയൽ വിവേചനമാണെന്നും യുവന്റസ് റാസിസ്റ്റ് ക്ലബ്ബാണെന്ന പ്രചാരണവും നാപോളി ആരാധകർ നടത്തുന്നുണ്ട്. “വെസുവിയസ് അഗ്നിപർവ്വതത്തിന്റെ ലാവ കൊണ്ട് നാപോളിയെ കഴുകണമേ” എന്ന യുവന്റസ് ആരാധകരുടെ ചാന്റ് ഏറെ കുപ്രസിദ്ധമാണ്. യുവന്റസ് ആരാധകരുടേയും യുവന്റസിന്റെ U15 ടീമിന്റെയും നാപോളിക്കെതിരായ ചാന്റ്സിന്റെ പേരിൽ യുവന്റസ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.