യുവന്റസിന്റെ കിരീടത്തിലേക്കുള്ള ദൂരം ഒരു പോയന്റായി കുറഞ്ഞു. ഇന്നലെ സീരി എ മത്സരത്തിൽ നാപോളി സമനില വഴങ്ങിയതോടെയാണ് യുവന്റസിന് കാര്യങ്ങൾ എളുപ്പമായത്. ഇന്നലെ ജിനോവയാണ് നാപോളിയെ സമനിലയിൽ പിടിച്ചത്. കളിയിൽ 60 മിനുട്ടിൽ അധികം 10 പേരുമായി കളിച്ചായിരുന്നു ജിനോവ ഈ സമനില നേടിയെടുത്തത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.
നാപോളി സമനിലയിൽ യുവന്റസ് അടുത്ത ആഴ്ച സ്പാളിനെതിരെ സമനില നേടിയാൽ തന്നെ കിരീടം നേടുമെന്ന അവസ്ഥയിലായി. 31 മത്സരത്തിൽ 64 പോയിന്റാണ് ഇപ്പോൾ നാപോളിക്ക് ഉള്ളത്. യുവന്റസിന് 84 പോയിന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും നാപോളിക്ക് 85 പോയിന്റ് മാത്രമേ ആകു. അടുത്ത ആഴ്ച കിരീടം നേടുകയാണെങ്കിൽ യുവന്റസിന്റെ തുടർച്ചയായ എട്ടാം ലീഗ് കിരീടമാകും ഇത്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഇറ്റാലിയൻ ലീഗ് കിരീടവും.