സീരി എ ക്ലബായ ഹെല്ലാസ് വെറോണയുടെ പരിശീലകൻ ഇവാൻ യൂറിച് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2023വരെയുള്ള കരാർ ആണ് യൂറിച് ഒപ്പുവെച്ചത്. ഫിയൊറെന്റീന, ടൊറീനോ എന്നീ ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ് യൂറിച് വെറോണയിൽ പുതിയ കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു യൂറിച് വെറോണയുടെ ചുമതലയേറ്റത്. അതിനു ശേഷം വെറോണ മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത്.
35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 49 പോയന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. ലീഗിൽ പല വമ്പന്മാരെയും വിറപ്പിക്കാനും വെറോണയ്ക്ക് ഈ വർഷം ആയി. അറ്റലാന്റയുടേതിന് സമാനനായ ശൈലിയാണ് വെറോണയും കളിക്കുന്നത്. മുമ്പ് ഇന്റർ മിലാന്റെ അടക്കം സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് യൂറിച്.