ഏഷ്യൻ ആരാധകർക് വേണ്ടി ഇറ്റലിയിലെ കിക്കോഫുകൾ നേരത്തെ ആക്കാൻ യുവന്റസ് അപേക്ഷ

Newsroom

സീരി എയിലെ മത്സരങ്ങൾ നേരത്തെ ആക്കാൻ വേണ്ടി യുവന്റസ് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുകയാ‌ണ്. ഇപ്പോൾ ഇറ്റലിയിലെ ഭൂരിഭാഗം മത്സരങ്ങൾ ഏഷ്യയിൽ അർധ രാത്രിയിലാണ് നടക്കുന്നത്. ഇതാണ് ഏഷ്യയിൽ ഇറ്റാലിയൻ ലീഗിന് ആരാധകർ കുറയാൻ കാരണമെന്നും ഇതിനു മാറ്റം വരാൻ കിക്കോഫുകൾ നേരത്തെ ആക്കണമെന്നും യുവന്റസ് ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏഷ്യയിൽ ഉള്ള വളർച്ചയ്ക്ക് കാരണം കിക്കോഫ് സമയം ആണ്. പ്രീമിയർ ലീഗിലെ ടീമുകൾക്ക് ടെലിക്കാസ്റ്റ് റൈറ്റിൽ വലിയ ലാഭവും ലഭിക്കുന്നുണ്ട്. യൂറോപ്പിലെ മറ്റു ലീഗുകളൊക്കെ ഈ കാര്യത്തിൽ വളരെ പിറകിലാണ്. അതിന് മാറ്റമുണ്ടാകണമെങ്കിൽ കിക്കോഫ് സമയം നേരത്തെ ആക്കണമെന്നും യുവന്റസ് ചീഫ് റവന്യൂ ഓഫീസറായ‌ ജിയോർജിയോ റിക്കി പറഞ്ഞു. ഇത് വർഷങ്ങളായി യുവന്റസിനെ പോലുള്ള ക്ലബുകൾ ഉന്നയിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.