റൊണാൾഡോ എത്തിയിട്ടും ഇറ്റലിയിലെ ഗോൾഡൻ ബൂട്ട് 36കാരന്!!

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ കളിക്കാൻ എത്തിയിട്ടും ഗോൾഡൻ ബൂറ്റ് സ്വന്തമാക്കാൻ ആയില്ല. ഇന്നലെ സീരി എ സീസൺ അവസാനിച്ചതോടെ ഗോൾഡൻ ബൂട്ട് ആർക്കാണ് എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 36കാരനായ ഫാബിയോ ക്യാഗ്ലിയരല്ലയാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. സാമ്പ്ഡോറിയക്കായി ബൂട്ട് കെട്ടിയ ക്യാഗ്ലിയാരല്ല 26 ഗോളുകളാണ് ഈ സീസണിൽ നേടിയത്. റൊണാൾഡോയ്ക്ക് അതിനടുത്ത് എത്താൻ പോലുമായില്ല.

സാമ്പ്ഡോറിയക്കു വേണ്ടി കളിച്ചു കൊണ്ട് ഇറ്റലിയിൽ ഗോൾഡൻ ബൂട്ട് നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് ഫാബിയോ. 1990/91ൽ 19 ഗോളുകൾ നേടിക്കൊണ്ട് വിയാല്ലിയും, 1960-61ൽ 27 ഗോളുകൾ നേടിയ ബ്രിഗ്ഹെന്റിയുമാണ് മുമ്പ് സാമ്പ്ഡോറിയക്കായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ആളുകൾ‌.

Advertisement