സീരി എയിൽ ആരാധകർ പൂർണ്ണമായും സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഗവണ്മെന്റ് വീണ്ടും തള്ളി. 100 ശതമാനം ശേഷിയിൽ സ്റ്റേഡിയങ്ങൾ തുറക്കുന്നതിന് സീരി എ ആരാധകർ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരും. കോവിഡ് വീണ്ടും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാണികളുടെ എണ്ണം കൂട്ടാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഓപ്പൺ എയർ ഏരിയകൾ ഇപ്പോൾ 75 ശതമാനം ശേഷിയിൽ മാത്രമേ സ്റ്റേഡിയം തുറക്കാൻ അനുവദിക്കുന്നുള്ളൂ. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നവർക്ക് ഗ്രീൻ പാസ് ഉണ്ടായിരിക്കണം എന്നും നിർബൻഷമുണ്ട്. ഡിസംബറോടെ സ്റ്റേഡിയം 100 ശതമാനം ശേഷിയിൽ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും യൂറോപ്പിലുടനീളം വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ഇറ്റാലിയൻ അധികാരികൾ ആ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോവുക ആയിരുന്നു.