മുൻ ഇറ്റാലിയൻ സ്ട്രൈക്കർ ഫിലിപ്പോ ഇൻസാഗി പുതിയ ചുമതലയേറ്റെടുത്തു. ഇറ്റാലിയൻ രണ്ടാം ഡിവിഷനിലെ ക്ലബായ ബെനെവെന്റോയുടെ പരിശീലകനായാണ് ഇൻസാഗി എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാർ അദ്ദേഹം ക്ലബുമായി ഒപ്പുവെച്ചു. കഴിഞ്ഞ സീസണിക് സീരി എ ക്ലബായ ബൊളോഗ്നയെ പരിശീലിപ്പിച്ചു എങ്കിലും ഏഴു മാസം കൊണ്ട് ഇൻസാഗിയുടെ പണി തെറിച്ചിരുന്നു.
മുമ്പ് എ സി മിലാന്റെ പരിശീലകനായും ഒരു സീസണിൽ പ്രവർത്തിച്ചിട്ടുണ്ട് അവിടെയും നിരാശ മാത്രമായിരുന്നു ഫലം. മിലാനു വേണ്ടി 200ൽ അധികം മത്സരങ്ങൾ കളിച്ച ഇൻസാഗിക്ക് പരിശീലകനെന്ന നിലയിൽ ഇതുവരെ നല്ല കാലമല്ല. ബെനെവെന്റോയ്ക്ക് പ്രൊമോഷൻ വാങ്ങി കൊടുക്കും എന്ന ലക്ഷ്യവുമായാണ് ഇൻസാഗൊ സീരി ബിയിൽ എത്തിയിരിക്കുന്നത്.













