ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ കളിയാക്കി മിലൻ സ്‌ക്രിനിയർ. ചാമ്പ്യൻസ് ലീഗ് ഉയർത്താഞ്ഞതെന്തേ? എന്ന് പാട്ട് പാടിയാണ് ദുബായിലെ വെക്കേഷൻ താരം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാവുകയും ചെയ്തു. ഇറ്റാലിയൻ കിരീടം റെക്കോർഡ് തവണ ഉയർത്തിയ യുവന്റസിന് ഇതുവരെ ചാമ്പ്യൻസ് ലീഗ് ഉയർത്താൻ സാധിച്ചിട്ടില്ല. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ടൂറിനിൽ എത്തിയെങ്കിലും കഴിഞ്ഞ സീസണിലും യുവന്റസ് കിരീടം കൈവിട്ടു.
ഇതിനു മുൻപ് 1996 ആണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. അഞ്ചു തവണ ഫൈനലിൽ അതിനു ശേഷം എത്തിയെങ്കിലും യുവന്റസിന് കിരീടം നേടാൻ സാധിച്ചിരുന്നില്ല. ഓരോ തവണയും ബൊറൂസിയ ഡോർട്ട്മുണ്ട്, റയൽ മാഡ്രിഡ്, മിലാൻ, ബാഴ്‌സലോണ , റയൽ മാഡ്രിഡ് എന്നി ടീമുകൾ യുവന്റസിനെ പരാജയപ്പെടുത്തി. അവസാനമായി ഒരു ഇറ്റാലിയൻ ടീം ചാമ്പ്യൻസ് ലീഗ് നേടുന്നത് 2010 ലാണ്. അതും സ്‌ക്രിനിയറിന്റെ നിലവിലെ ടീമായ ഇന്റർ മിലാൻ.
Skriniar finirà per diventare capitano per adorazione #cocomemai pic.twitter.com/uYmxsrBxZd
— Daniele Mari (@marifcinter) June 21, 2019