ഇന്നലെ സീരി എയിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാന് സമനില. മിലാനിൽ നടന്ന മത്സരത്തിൽ റോമയാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരെ സമനിലയിൽ പൂട്ടിയത്. ഡിഫൻഡർ സ്മാളിംഗിന്റെ ഗംഭീര പ്രകടനമാണ് റോമയ്ക്ക് കരുത്തായത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റോമയിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങളാണ് സ്മാളിങ് നടത്തുന്നത്.
ഇന്നലെ ലുകാകുവും മാാർട്ടിനെസും അടങ്ങിഉഅ ഇന്ററിന്റെ കരുത്തുറ്റ അറ്റാക്കിനെയും സ്മാളിംഗിന്റെ നേതൃത്വത്തിൽ ഉള്ള ഡിഫൻസ് താഴിട്ടു പൂട്ടി. മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇതോടെ യുവന്റസിന് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സുവർണ്ണാവസരമായി. ഇന്ന് ലാസിയോക്ക് എതിരെ വിജയിക്കുകയാണെങ്കിൽ ഇന്ററിനെ മറികടന്ന് യുവന്റസിന് ഒന്നാമത് എത്താം. ഇന്ററിന് 38ഉം യുവന്റസിന് 36ഉം പോയന്റാണ് ഇപ്പോൾ ഉള്ളത്.













