ഇന്റർ മിലാന് വീണ്ടും വിജയം, ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിപ്പിച്ചു

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ തന്നെ മുന്നോട്ട് പോവുകയാണ്. ഇന്നലെ അവർ ലീഗിലെ തുടർച്ചയായ പത്താം വിജയമാണ് ലീഗിൽ നേടിയത്. ഇന്നലെ ബൊളോണയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്റർ മിലാന്റെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 32ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്. ലുകാകു നേടിയ ഗോളാണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. ഈ ഗോളിന് മറുപടി നൽകാൻ ബൊളോനയ്ക്ക് ആയില്ല. ഈ വിജയത്തോടെ ഇന്റർ മിലാന് 28 മത്സരങ്ങളിൽ നിന്ന് 68 പോയിന്റായി. 60 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്. എന്നാൽ ഇന്റർ മിലാൻ ഒരു മത്സരം കുറവാണ് കളിച്ചത്.