വൻ വിജയം, ലീഗ് കിരീടം ആഘോഷത്തോടെ ഇന്റർ മിലാൻ ഉയർത്തി

20210523 205220
- Advertisement -

ഇറ്റലിയിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഇന്ന് കിരീടം ഉയർത്തി. സീസണിലെ അവസാന മത്സരത്തിനു ശേഷമാണ് ഇന്റർ മിലാന് ഔദ്യോഗികമായി കിരീടം സമ്മാനിച്ചത്. രണ്ട് ആഴ്ച മുമ്പ് തന്നെ കിരീടം ഉറപ്പിച്ച ഇന്റർ മിലാൻ ഇന്ന് ഒരു വലിയ വിജയവുമായാണ് സീസൺ അവാസാനിപ്പിച്ചത്. ഇന്ന് ഉഡിനെസെയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയമാണ് സ്വന്തമാക്കിയത്‌.

ഇന്ന് ഇന്റർ മിലാന്റെ അറ്റാക്കിംഗ് താരങ്ങളെല്ലാം വല കണ്ടു. ലൗട്ടാരോ മാർട്ടിനസ്, ലുകാകു, എറിക്സൺ, പെരിസിച്, എന്നിവർക്ക് ഒപ്പം ആശ്ലി യങും ഇന്ന് ഇന്ററിനായി വല കുലുക്കി‌. ഈ വിജയത്തോടെ ഇന്റർ മിലാൻ 91 പോയിന്റുമായി സീസൺ അവസാനിപ്പിച്ചു. ഇന്റർ മിലാന്റെ ഏറ്റവും മികച്ച രണ്ടാമത്തെ പോയിന്റാണിത്. 2007-07 സീസണിൽ ഇന്റർ മിലാൻ 97 പോയിന്റിൽ എത്തിയിരുന്നു. ഈ സീസണിൽ ലീഗിലെ എല്ലാ ടീമുകളെയും ഇന്റർ മിലാൻ പരാജയപ്പെടുത്തി എന്ന റെക്കോർഡും കുറിച്ചു. രണ്ടാം തവണ മാത്രമാണ് ഇന്റർ ലീഗിൽ ഒരു തവണ എങ്കിലും എല്ലാ ടീമിനെയും തോൽപ്പിക്കുന്നത്.

Advertisement