ഇന്റർ മിലാൻ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിൽ ഉള്ള ചതുരങ്ങൾ ഉൾപ്പെടുന്നതാണ് എവേ ജേഴ്സിയുടെ ഡിസൈൻ. നേരത്തെ നീല നിറത്തിലുള്ള സിഗ് സാഗ് ലൈനുകളുള്ള ഹോം ജേഴ്സി ഇന്റർ പുറത്തുറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ രണ്ട് ജേഴ്സിയും ഇപ്പോൾ ലഭ്യമാണ്. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ഇന്റർ മിലാൻ ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്തിനായി പൊരുതുകയാണ്.
Download the Fanport app now!