ലീഗിൽ തുടർച്ചയായ ആറാം വിജയവുമായി ഇന്റർ മിലാൻ

20201220 230515
- Advertisement -

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ എ സി മിലാനൊപ്പം പിടിച്ച് ഇന്റർ മിലാൻ. കഴിഞ്ഞ മത്സരത്തിൽ നാപോളിയെ തോൽപ്പിച്ച ഇന്റർ മിലാൻ ഇന്ന് സ്പെസിയയെയും വീഴ്ത്തി. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. 52ആം മിനുട്ടിൽ അച്റഫ് ഹകിമി ആണ് ഇന്റർ മിലാന് ലീഡ് നൽകിയത്. പിന്നാലെ 74ആ മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലുകാകു രണ്ടാം ഗോളും നേടി.

കഴിഞ്ഞ മത്സരത്തിലും ലുകാകു പെനാൾട്ടിയിലൂടെ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ അവസാനം പിക്കോളി ആണ് സ്പെസിയയുടെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ഇന്റർ മിലാന് 13 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. 32 പോയിന്റുമായി എ സി മിലാനാണ് ഒന്നാമത്. ഇന്റർ മിലാന്റെ ലീഗിലെ തുടർച്ചയായ ആറാം വിജയമാണിത്.

Advertisement