ഇന്റർ മിലാനിൽ ലൗട്ടാരോ മാർട്ടിനെസ് പുതിയ കരാർ ഉടൻ ഒപ്പുവെക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും. ഇന്റർ മിലാൻ ലൗട്ടാരോ മാർട്ടിനെസിന് വാദ്ഗാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള കരാർ ആകും താരത്തിന് ലഭിക്കുക. പ്രതിവർഷം 4.5മില്യൺ യൂറോയോളം ആകും ലൗട്ടാരോയുടെ വേതനം. 23കാരൻ ബാഴ്സലോണയിലേക്ക് പോകും എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് താരം തന്നെ അടുത്തിടെ നിഷേധിച്ചിരുന്നു.

ലൗട്ടാരോയുടെ റിലീസ് ക്ലോസ് പുതിയ കരാറിൽ ഒഴിവാക്കും എന്നാണ് റിപ്പോർട്ട്‌. പുതിയ കരാർ അംഗീകരിച്ചാൽ മാർട്ടിനെസിന്റെ വില വീണ്ടും കൂടാൻ ആണ് സാധ്യത. ഈ സീസണിൽ ഇന്നലത്തെ ഗോൾ ഉൾപ്പെടെ‌ 14 ഗോളുകൾ മാർട്ടിനെസ് നേടിയിട്ടുണ്ട്.