ഇന്റർ മിലാൻ കോച്ചിന് വിലക്ക്

Jyotish

ഇന്റർ മിലാൻ പരിശീലകൻ ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്‌ടോറിയക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടാണ് കോച്ച് കളം വിട്ടത്. ഇതിന്റെ ഭാഗമായാണ് ഒരു മത്സരത്തിലെ വിലക്ക് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സാംപ്‌ടോറിയക്കെതിരായ ഇഞ്ചുറി ടൈം വിന്നർ സെലിബ്രെറ്റ്‌ കൂടുതൽ ചെയ്തതിനാണ് ചുവപ്പ് വന്നത്.

എന്നാൽ ക്യാമെറയിലേക്കാണ് കോച്ച് വിരൽ ചൂണ്ടിയതെന്നും നാലാം ഒഫീഷ്യലിനെതിരായിട്ടല്ല എന്നുമാണ് ഇന്ററിന്റെ വിശദീകരണം. വിലക്കിനെതിരെ അപ്പീൽ പോവാൻ ഇന്റർ തീരുമാനിച്ചിട്ടുണ്ട്. ഫിയോറെന്റീനയ്‌ക്കെതിരായ മത്സരത്തിലാണ് കോച്ചിന് വിലക്ക് നേരിടേണ്ടി വരിക. ശിക്ഷ കടുത്ത പോയെന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഇറ്റലിയിൽ നിന്നുമുയർന്നു വരുന്നുണ്ട്.