ഇന്റർ മിലാൻ വീണ്ടും വിജയ വഴിയിൽ

- Advertisement -

കഴിഞ്ഞ മത്സരത്തിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് ഇന്റർ മിലാൻ കരകയറി. ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിലാൻ ഏകപക്ഷീയ ജയം സ്വന്തമാക്കി. സ്വന്തം ഹോം ഗ്രൗണ്ടിൽ ഫ്രോസ്നൊനെയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്റർ മിലാനായി സെനഗലീസ് താരം കെയ്റ്റ ബിയാദൊ ഇരട്ട ഗോളുകൾ നേടി. 10ആം മിനുട്ടിലും 83ആം മിനുട്ടിലുമായിരുന്നു കെയ്റ്റയുടെ ഗോളുകൾ.

മാർടിനെസ് ആണ് മൂന്നാം ഗോൾ നേടിയത്. ഇന്നത്തെ വിജയം ഇന്റർ മിലാനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 28 പോയന്റാണ് ഇന്റർ മിലാന് ഇപ്പോൾ ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള നാപോളിക്കും 28 പോയന്റ് ഉണ്ട്‌. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയയോട് 4-1ന്റെ പരാജയം ഇന്റർ മിലാൻ ഏറ്റുവാങ്ങിയിരുന്നു.

Advertisement