ശനിയാഴ്ച നടക്കുന്ന യുവന്റസിനെതിരായ സീരി എ മത്സരത്തിൽ സിറോ ഇമ്മൊബൈൽ ഉണ്ടാകില്ല. പെഡ്രോയും കളിക്കുമോ എന്ന് സംശയമാണ്. ലാസിയോ ശനിയാഴ്ച ആണ് യുവന്റസിനെ നേരിടുന്നത്. സ്വിറ്റ്‌സർലൻഡിനും നോർത്തേൺ അയർലൻഡിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള കാലിന് പരിക്കേറ്റതിനാൽ താരത്തിന് കളിക്കാൻ ആയിരുന്നില്ല.കാഫ് ഇഞ്ച്വറിയാണ്. യൂറോപ്പ ലീഗ് മത്സരവും താരത്തിന് നഷ്ടമാകും. നവംബർ 28 ന് നാപ്പോളിക്കെതിരെ തിരിച്ചുവരുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം.