ഇമ്മൊബിലെ ഹാട്രിക്ക്, ലാസിയോക്ക് വമ്പൻ വിജയം

20210829 011902

ലാസിയോയിലെ സാരി യുഗം പ്രതീക്ഷ നൽകുന്നതാണ്. പരിശീലകൻ സാരിക്ക് കീഴിൽ ഇറങ്ങിയ രണ്ടാം മത്സരത്തിലും വൻ വിജയം നേടാൻ ലാസിയോക്ക് ആയി. ഇന്ന് നടന്ന മത്സരത്തിൽ സ്പെസിയയെ നേരിട്ട ലാസിയോ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് ഇമ്മൊബിലെ ലാസിയോയുടെ ഹീറോ ആയി. ഹാട്രിക്ക് അസിസ്റ്റുമായി ലൂയിസ് ആൽബർട്ടോയും ഇന്ന് തിളങ്ങി.

5,15, 45 മിനുട്ടുകളിൽ ആയിരുന്നു ഇമ്മൊബിലിന്റെ ഹാട്രിക്ക് ഗോളുകൾ. കൂടാതെ ഫിലിപ്പെ ആൻഡേഴ്സൺ, ലൂയിസ് ആൽബെർടോ, ഹൈസാജ് എന്നിവരും ലാസിയോക്കായി ഗോൾ നേടി. നാലാം മിനുട്ടിൽ ലീഡ് എടുത്ത ശേഷമായിരുന്നു സ്പെസിയയുടെ തകർച്ച. കഴിഞ്ഞ മത്സരത്തിൽ എമ്പോളിക്ക് എതിരെയും ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലാസിയീ വിജയിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ലാസിയോ ഇപ്പോൾ ലീഗിൽ ഒന്നാമതാണ്.

Previous articleലെവൻഡോസ്കി ഹാട്രിക്ക്, അഞ്ച് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്
Next articleറൊണാൾഡോ ഇല്ലാ യുഗത്തിലെ ആദ്യ മത്സരത്തിൽ യുവന്റസിന് പരാജയം