ഇക്കാർഡിയെ പുറത്തിരുത്തിയതിന് അനുഭവിച്ച് തുടങ്ങുകയാണ് ഇന്റർ മിലാൻ. മുൻ ക്യാപ്റ്റൻ ഇക്കാർഡി ഇല്ലാതെ ഇന്ന് സീരി എ പോരാട്ടത്തിന് ഇറങ്ങിയ ഇന്റർ മിലാൻ കുഞ്ഞന്മാരായ കലിയരിയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കലിയരിയുടെ വിജയം. ഒരു പെനാൾട്ടി കലിയരി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഇതിലും ദയനീയമായേനെ ഇന്ററിന്റെ സ്ഥിതി.
സെപ്ടെല്ലിയും പവോലെറ്റിയുമാണ് കലിയരിക്കായി ഇന്ന് ഗോളുകൾ നേടിയത്. മാർട്ടിനെസ് ഇന്റർ മിലാനായും സ്കോർ ചെയ്തു. കളിയിൽ 23 ഷോട്ടുകൾ തൊടുത്ത ഇന്റർ മിലാന് ആകെ ഒരു ഗോളെ നേടാൻ ആയുള്ളൂ. ഒരു മികച്ച സ്ട്രൈക്കർ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ആണ് ഇന്ന് ഇന്റർ മിലാന്റെ ടീമിൽ കണ്ടത്. ക്യാപ്റ്റൻസി മാറ്റിയത് മുതൽ ഇന്റർ മിലാനു വേണ്ടി ഇക്കാർഡി കളിച്ചിട്ടില്ല.
ഇന്നത്തെ തോൽവി ഇന്ററിന്റെ മൂന്നാം സ്ഥാനം പ്രശ്നത്തിലാക്കും. നാളെ നടക്കുന്ന മത്സരം അ സി മിലാൻ വിജയിച്ചാൽ മിലാൻ മൂന്നാം സ്ഥാനത്തേക്ക് എത്തും.