ഇന്ററിന്റെ ഹോമിൽ വീണ്ടും ഇക്കാർഡി, കൂവി വിളിച്ച് ആരാധകർ

- Advertisement -

നീണ്ട കാലത്തെ പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ ആദ്യമായി ഇറങ്ങിയ ഇക്കാർഡിക്ക് മോശം സ്വീകരണം. ഇക്കാർഡിയെ ഇന്റർ മിലാന്റെ ആരാധകർ കൂവി വിളിച്ചാണ് വരവേറ്റത്. ഇന്നലെ അറ്റലാന്റയ്ക്ക് എതിരെ ആയിരുന്നു ഇക്കാർഡിൽ ഹോം ഗ്രൗണ്ടി ഇറങ്ങിയത്. മത്സരത്തിൽ മികച്ച അവസരങ്ങൾ ഇക്കാർഡി നഷ്ടപ്പെടുത്തി. മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇന്നലെ ഇക്കാർഡി ഗോൾ നേടിയാലും ആഹ്ലാദിക്കണ്ട എന്നായിരുന്നു ഇന്റർ മിലാൻ ആരാധകരിൽ ചിക വിഭാഗത്തിന്റെ തീരുമാനം.

ഒരു മാസത്തോളം നീണ്ട പ്രശ്നത്തിന് ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് ഇക്കാർഡി ആദ്യമായി ഇന്ററിന് കളിച്ചത്. അന്ന് ജിനോവയുടെ ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ നേടാനും ഇക്കാർഡിക്ക് ആയിരുന്നു. കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ക്യാപ്റ്റൻസി കിട്ടിയാൽ മാത്രമെ കളിക്കു എന്ന നിലപാടിൽ ആയിരുന്നു. ഫെബ്രുവരി 13നായിരുന്നു ഇക്കാർഡിയുടെ ക്യാപ്റ്റൻസി ഇന്റർ മിലാൻ നീക്കിയത്.

Advertisement