ഇബ്രയ്ക്ക് ഒരു ഗോളും ഒരു സെൽഫ് ഗോളും, മിലാൻ ഇറ്റലിയിൽ ഒന്നാമത്

20211024 021730

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് എവേ മത്സരത്തിൽ ബൊളോനയെ നേരിട്ട എ സി മിലാൻ 4-2ന്റെ വിജയം സ്വന്തമാക്കി. രണ്ട് ചുവപ്പ് കാർഡ് ലഭിച്ച ബൊളോന പത്തു പേരുമായാണ് മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. ഇബ്രഹിമോവിച് ഇന്ന് ഒരു ഗോളും ഒരു സെൽഫ് ഗോളും നേടി ടീമിലേക്ക് തിരിച്ച് എത്തിയത് ആഘോഷിച്ചു. ലിയോയും കലാബ്രിയയും നേടിയ ഗോളിൽ മിലാൻ 35 മിനുട്ടുകൾക്ക് അകം തന്നെ 2 ഗോളിന് മുന്നിൽ എത്തിയിരുന്നു.

20ആം മിനുട്ടിൽ സൗമാറോയും 58ആം മിനുട്ടിൽ സൊറിയാനോയും ആണ് ബോളൊണ നിരയിൽ നിന്ന് ചുവപ്പ് വാങ്ങി പുറത്ത് പോയത്. ഇബ്ര ഒരു ഗോൾ അടിക്കുകയും ഒരു ഗോൾ ഒരുക്കുകയും ചെയ്ത് മിലാന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ഒപ്പം എതിർ ടീമിന് ഒരു സെൽഫ് ഗോളും ഇബ്ര നൽകി. ഈ വിജയത്തോടെ 9 മത്സരങ്ങളിൽ 25 പോയിന്റുമായി മിലാൻ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച നാപോളി 24 പോയിന്റുമായി പിറകിൽ ഉണ്ട്.

Previous articleപോട്ടറിന്റെ തന്ത്രങ്ങൾ പെപിനെതിരെ ഏറ്റില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം
Next articleകായിക പ്രേമികൾക്ക് ഇന്ന് തൃശ്ശൂർ പൂരം!! ഇന്ത്യ പാകിസ്താൻ മുതൽ എൽ ക്ലാസികോ വരെ!!