ഇബ്രാഹിമോവിചിന് വീണ്ടും പരിക്ക്, ഇന്ന് കളിക്കില്ല

Newsroom

ഇബ്രാഹിമോവിച് വീണ്ടും പരിക്കിന്റെ പിടിയിൽ. മസിൽ ഇഞ്ച്വറിയാണ് ഇബ്രഹിമോവിചിനെ ഇന്ന് നടക്കുന്ന സസുവോളയ്ക്ക് എതിരായ മത്സരത്തിൽ പുറത്ത് ഇരുത്തുന്നത്. സസ്പെൻഷൻ കാരണം ജെനോവയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലും ഇബ്രഹിമോവിച് കളിച്ചിരുന്നില്ല. പരിക്ക് കാരണം അവസാന രണ്ടു മാസങ്ങളായി ഇടയ്ക്കിടെ പുറത്തിരിക്കുന്നുണ്ട്.

17 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളുമായി ഇബ്രയാണ് ഇപ്പോഴും മിലാന്റെ ലീഗിലെ ഈ സീസണിലെ ടോപ് സ്കോറർ. ഇബ്ര മാത്രമല്ല ഡിഫൻഡർ തിയോ ഹെർണാണ്ടസും പരിക്ക് കാരണം ഇന്ന് ഇല്ല. ഹകൻ ചാൽഹനൊഗ്ലു, ഇസ്മായിൽ ബെനസർ എന്നിവരും ഇന്ന് കളിക്കുന്നത് സംശയമാണ്.