ജിറൂദിന്റെ ഗോളിൽ മിലാൻ ഇറ്റലിയിൽ ഒന്നാമത്

20211027 020906

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ടൊറീനോയ്ർ നേരിട്ട എ സി മിലാൻ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിയാതിരുന്ന മത്സരത്തിൽ ജിറൂദിന്റെ ഏക ഗോളാണ് മിലാന് ലീഡ് നൽകിയത്. കളി തുടങ്ങി 14ആം മിനുട്ടിൽ തന്നെ മിലാൻ മുന്നിൽ എത്തി‌. ക്രുണിചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജിറൂദിന്റെ ഗോൾ.

ലീഗിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുക ആണ് മിലാൻ. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ 28 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച നാപോളി 25 പോയിന്റുമായി പിറകിൽ ഉണ്ട്.

Previous articleബംഗ്ലാദേശിന് നിരാശ, സെയ്ഫുദ്ദീൻ ഇനി ലോകകപ്പിൽ കളിക്കില്ല
Next articleരണ്ടാം പകുതിയിൽ ഗോളുകൾ നേടി ലീഡ്‌സിനെ വീഴ്ത്തി ആഴ്സണൽ ലീഗ് കപ്പ് ക്വാട്ടർ ഫൈനലിൽ