റഫറിയോട് അപമര്യാദയായി പെരുമാറിയതിനു എ.സി മിലാൻ പരിശീലകൻ ഗട്ടൂസോയ്ക്ക് വിലക്ക്. ഇന്നലെ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പിൽ ആണ് ഗട്ടൂസോയെ റഫറിക്കെതിരെ തിരിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിന് മിലാനെ പരാജയപ്പെടുത്തി യുവന്റസ് സൂപ്പർ കപ്പ് സ്വന്തമാക്കിയിരുന്നു.
മത്സരത്തിന് ശേഷവും റഫറിയ്‌ക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഗട്ടൂസോ നടത്തിയത്. ചുവപ്പ് കാർഡ് കണ്ട കേസ്സിയും ഗട്ടൂസോയ്‌ക്കൊപ്പം ജെനോവയ്ക്കെതിരായ അടുത്ത സീരി എ മത്സരത്തിൽ സ്റ്റേഡിയത്തിൽ ഉണ്ടാവില്ല.













