വൻ പരാജയത്തിന് പിന്നാലെ റോമയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഫൊൻസെക പുറത്ത്

20210504 154942
- Advertisement -

എ എസ് റോമയുടെ പരിശീലകനായ പോളോ ഫൊൻസെകയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചു. ഈ സീസൺ അവസാനത്തോടെ ഫൊൻസെക ക്ലബ് വിടും എന്ന് ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ് അറിയിച്ചു. യൂറോപ്പ ലീഗ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ വലിയ പരാജയവും സീരി എയിലെ ദയനീയ പ്രകടനങ്ങളുമാണ് ഫൊൻസെക പുറത്താകാൻ കാരണം. സീസൺ അവസാനിച്ചാൽ മാത്രമെ പുതിയ പരിശീലകനെ റോമ പ്രഖ്യാപിക്കുകയുള്ളൂ.

അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു‌. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്. ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

Advertisement